ഗുരുവായൂര്‍ - മധുര എക്‌സ്പ്രസില്‍ യാത്രികന് പാമ്ബുകടിയേറ്റു

മധുര എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നആള്‍ക്ക് പാമ്ബുകടിയേറ്റു. തെങ്കാശി സ്വദേശി കാർത്തിക്കാണ് (23) പാമ്ബുകടിയേറ്റത്.പാമ്ബാണോ എലിയാണോ ഇയാളെ കടിച്ചത് എന്നത് സംബന്ധിച്ച്‌ സംശയമുണ്ടായിരുന്നു.

പ്രകടിപ്പിച്ചിരുന്നു. യാത്രികനെ കടിച്ചത് പാമ്ബാണെന്ന് കാർത്തിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജ്‌അധികൃതരാണ് സ്ഥിതീകരിച്ചത്

ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്നട്രെയിനില്‍ കാർത്തിയ്ക്ക് എറണാകുളം കഴിഞ്ഞപ്പോഴാണ് പാമ്ബിന്റെ കടിയേറ്റതെന്നാണ് പ്രാഥമിക വിവരം.ട്രയിൻ ഏറ്റുമാനൂരിലെത്തിയപ്പോഴാണ് കാർത്തിയെ ആമ്ബുലൻസില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്.തീവ്ര പരിചരണ വിഭാഗത്തില്‍ പരിശോധനയിലായിരുന്ന കാർത്തിയെ വാർഡിലേക്ക് മാറ്റി.

ബോഗിയിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പുറത്തേക്കിറക്കി പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേ പോലീസ് അറിയിച്ചത്.

RELATED STORIES