വർഗീയവാദികൾ തെലുങ്കാനയിൽ മദർ തെരേസാ സ്കൂൾ ആക്രമിച്ച്

തെലുങ്കാനയിൽ മദർ തെരേസാ സ്കൂളിന് നേരെ ആക്രമണം. എംസിബിഎസ് വൈദികർ നടത്തുന്ന സ്കൂളിൽ ആണ് ആക്രമണം നടന്നത്. ഇന്ന് ഏപ്രിൽ 17 ന് രാവിലെ നൂറിലധികം വരുന്ന വർഗീയ സംഘടനാ  പ്രവർത്തകർ ആണ് ആക്രമണം നടത്തിയത്.

സ്കൂളിൽ അധിക്രമിച്ചു കയറി സ്കൂളിലെ ഉപകരണങ്ങൾ തല്ലി തകർക്കുകയും സ്കൂളിൽ സ്ഥാപിച്ചിരുന്ന വിശുദ്ധരുടെ രൂപങ്ങൾ കല്ലെറിഞ്ഞു ഉടക്കുകയും വൈദികരെ മർദിക്കുകയും ചെയ്തു. സ്കൂൾ മാനേജറെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചാണ് സംഘം സ്കൂളിൽനിന്ന് മടങ്ങിയത്.

മദർ തെരേസാ സ്കൂളിന് നേരെ ഉണ്ടായ ഈ ആക്രമണത്തിൽ വ്യാപക പ്രതിക്ഷേതം ആണ് ഉയരുന്നത്.

RELATED STORIES