ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. യെമന്‍ തീരത്തിന് സമീപം ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറടക്കം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. കപ്പല്‍വേധ മിസൈലുകളാണ് പ്രയോഗിച്ചതെന്നാണ് വിവരം.റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട  എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും അറ്റകുറ്റപ്പണ പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.

ഹോര്‍മൂസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ 16 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്‍റെ തടവിലാണ്. സംഘത്തിലെ ഏക വനിതയായ മലയാളി യുവതിയെ മാത്രമാണ് മോചിപ്പിച്ചിട്ടുള്ളത്.

RELATED STORIES