സ്നേഹിതാരെ “ഹാവുകൽ” ആലയം ഞങ്ങളെ വിളിക്കുന്നു

നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കടുത്തുള്ള  കോത്തഗിരി എന്ന സ്ഥലത്ത്  താമസിച്ചുകൊണ്ട്  വില്ലേജ് മിനിസ്ട്രി ചെയ്യുന്ന പാസ്റ്റർ പോൾ ജോസഫ്  2014 മുതൽ 26 ൽ അധികം വില്ലേജുകളിൽ പ്രവർത്തനം ചെയുന്നു.

എന്നാൽ  2021 ഡിസംബറിൽ ഒരു ആലയം ലഭിച്ചു. ഏതാണ്ട് 100 വർഷം പഴക്കമുള്ള ഈ ആലയമാണ് അത്. 39 വർഷം കാലകർണ്ണപ്പെട്ട് കിടന്നു കാരണം ഇത് ഒരു കൊടും കാടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്, ഈ ആലയം തികച്ചും കാടുപ്പിടിച്ചയാണ് കിടന്നിരുന്നത്.

ഇവിടെ ചെന്നെത്തുവാൻ നടവഴി മാത്രമാണ് ഞങ്ങള്ക്ക് ഏക ആശ്രയം. റോഡില്ല, കരണ്ടില്ല, വെള്ളമില്ല, ബാത്‌റൂമില്ല, ചുരുക്കി പറഞ്ഞാൽ ഈ ഒരു കെട്ടിടം അല്ലാതെ (Church) യാതൊരു സൗകര്യവും ഇല്ല. ഇവിടെ ഏതാണ്ട് 65 ൽ അധികം ആളുകൾ ആരാധനക്ക് വരുന്നു. തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷ ക്കാരാണ് ഉള്ളത്. ഇതിൽ ചില ആദിവാസികളും ഉണ്ട്. കാട്ടു മൃഗശല്യം ഉള്ള പ്രദേശമാണ് എവിടെ. ആന, കരടി, കാട്ടു പോത്ത്, ചീറ്റപുലി കൂടാതെ മാറ്റ് കാട്ടു ജന്തുക്കൾ ധാരളം കണ്ടുവരുന്നു.

ഈ കാരണത്താലാണ് ഈ ആലയം കടുപ്പിടിച്ചു മൂടി കിടന്നത് എന്നു പറയപ്പെടുന്നു.

“ഹാവുകൽ” എന്നാണ് ആലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്.

ഇത്രയും വിശദമായി എഴുതീയത്തിന്റെ കാരണം ഞങ്ങൾക്ക്  അത്യാവശ്യമായി ഓണ് രണ്ടു ബാത്ത്റും, ടോയ്ലറ്റ് വേണം.  അത് ഇല്ലാത്തതിനാൽ പകൽസമയം അതും ഉച്ചവരെ മാത്രമേ എവിടെ ആരാധനയും മറ്റും നടത്താറുള്ളു. ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും തങ്ങളാൽ കഴിയുന്ന ഒരു കൈത്താങ്ങ് തന്ന് സഹായിച്ചാൽ ഒത്തിരി സഹായം ആയിരിക്കും. സാധരണ റോഡ് അരുകിൽ അല്ല ഈ സ്ഥലം. ആയതിനാൽ വാഹനം വരുന്ന ഇടത്ത് നിന്ന് മുക്കാൽ കിലോമീറ്റർ എല്ലാ സാധങ്ങളും ചുമന്ന് കൊണ്ട് പോകണം. ആയതിനാൽ സാധാരണ കൂലിയെക്കാൾ ഇരട്ടി കൂലി കൊടുക്കേണ്ടി വരുമെന്ന് കരുതുന്നു. ഇത് കാണുകയും, വായിക്കുകയും, ചെയ്യുന്നവർ ഇവിടെ വരുകയും, ഞങ്ങളോട് കൂടെ പ്രവർത്തിക്കുകയും, പ്രാർത്ഥികയും ചെയ്യണമേ.... ഇത് ഒരു റിമോട്ട് ഏരിയ ആണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ നമ്പർ താഴെ കൊടുക്കുന്നു.


പാസ്റ്റർ പോൾ ജോസഫ്, നീലഗി, കൊത്താഗിരി, +91 9886060028.

 

RELATED STORIES