നവകേരള ബസിൻെറ ആദ്യ യാത്രയിൽ വാതിൽ കേടായി; കെട്ടിവച്ച് പിന്നെ യാത്ര

കോഴിക്കോട്: കോഴിക്കോട് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച നവകേരള ബസിന്റെ വാതിലിന് തകരാര്‍. യാത്ര തുടങ്ങി അല്‍പസമയത്തിനകം നവകേരള ബസ്സിന്റെ വാതില്‍ കേടായി. വാതില്‍ തനിയെ തുറന്നുവരികയായിരുന്നു. വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര പിന്നെ തുടർന്നത്.

കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് ‘നവകേരള ബസ്’ സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സമയം ക്രമീകരിച്ചിരിക്കുന്നത്.

താമരശ്ശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 1,171 രൂ​പ​യാ​ണ് സെ​സ് അ​ട​ക്ക​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. എ​സി ബ​സു​ക​ള്‍​ക്കു​ള്ള അ​ഞ്ച് ശ​ത​മാ​നം ആ​ഡം​ബ​ര നി​കു​തി​യും ന​ല്‍​ക​ണം. ബ​സ് ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡായിരുന്നു. ബു​ധ​നാ​ഴ്ച ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്കകം ആ​ദ്യ സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റ് മു​ഴു​വ​ന്‍ വി​റ്റു​തീ​ര്‍​ന്നിരുന്നു.

എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ബ​സി​ല്‍ 26 പു​ഷ് ബാ​ക്ക് സീ​റ്റാ​ണു​ള്ള​ത്. ഫു​ട് ബോ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ബ​സി​നു​ള്ളി​ല്‍ ക​യ​റാ​ൻ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റുണ്ട്. ബ​സി​ന്‍റെ നി​റ​ത്തി​ലോ ബോ​ഡി​യിലോ മാ​റ്റ​ങ്ങ​ളി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ന്‍ ഒ​രു​ക്കി​യ ചെ​യ​ര്‍ മാ​റ്റി ഡ​ബി​ള്‍ സീ​റ്റാ​ക്കി. യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​വ​രു​ടെ ല​ഗേ​ജ് സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​വും ബ​സി​ല്‍ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

RELATED STORIES