ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ എട്ടു ദിവസമാണ് ബാങ്ക് അവധി

ബക്രീദ്, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് കേരളത്തില്‍ ബാങ്കിന് അവധിയുള്ളൂ. അതേസമയം, അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്.

അവധി ദിവസത്തിന്റെ പട്ടിക ഇങ്ങനെ

ജൂണ്‍ 1- ലോക്‌സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി)

ജൂണ്‍ 2- ഞായറാഴ്ച

ജൂണ്‍ എട്ട്- രണ്ടാമത്തെ ശനിയാഴ്ച

ജൂണ്‍ 9- ഞായറാഴ്ച

ജൂണ്‍ 10- ഗുരു അര്‍ജുന്‍ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബില്‍ അവധി)

ജൂണ്‍ 15- മിസോറാമിലും(വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി

ജൂണ്‍ 16- ഞായറാഴ്ച

ജൂണ്‍ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)

ജൂണ്‍ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)

ജൂണ്‍ 22- നാലാമത്തെ ശനിയാഴ്ച

ജൂണ്‍ 23- ഞായറാഴ്ച

ജൂണ്‍ 30- ഞായറാഴ്ച

RELATED STORIES