തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍

പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും എന്ന പ്രതികരണത്തിന് പിന്നാലെയാണ് അനുനയശ്രമം. കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടാണ് മുരളീധരന്റെ പിന്മാറ്റമെന്ന് സൂചന. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മുരളീധരന്‍.

മുരളീധരനെ അനുനയിപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് തന്നെ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ നേതാക്കളോട് മുഖം തിരിച്ചിരിക്കുകയാണ് മുരളീധരന്‍. ദേശീയ രാഷ്ട്രീയത്തിലേക്ക് താന്‍ ഇനി ഇല്ല എന്നും വയനാട് ലോക്സഭ സീറ്റിലേക്ക് മത്സരിക്കാനില്ലെന്നും മുരളീധരന്‍ തന്റെ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കി കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം ആണ് മുരളിയുടെ മനസ്സില്‍ എന്നാണ് പുറത്തുവരുന്ന വിവരം.

മുരളീധരന്‍ സജീവമായി രാഷ്ടീയ രംഗത്തുണ്ടാവുമെന്നും തൃശൂരിലെ തോല്‍വി പാര്‍ട്ടി സമഗ്രമായി അന്വേഷിക്കുമെന്നും മുരളി തെരഞ്ഞെടുപ്പിന് ശേഷമുള്ള താത്ക്കാലിക വിശ്രമത്തില്‍ ആണെന്നുമായിരുന്നു കെ മുരളീധരനെ കണ്ട എം.കെ രാഘവന്റെ പ്രതികരണം.A ഗ്രൂപ്പിന്റെ പിന്തുണയോടെ കെപിസിസിയുടെ അമരത്തേക്ക് എത്താനാണ് മുരളിയുടെ നീക്കം. 18 മണ്ഡലങ്ങളിലും വിജയം നേടി തൃശൂരിലെ നാണം കെട്ട തോല്‍വിക്ക് പിന്നില്‍ നേതൃത്വം തന്നെയാണെന്നിരിക്കെ മുരളീധരന്റെ ഉപാധിക്ക് മുന്നില്‍ നേതൃത്വം വഴങ്ങേണ്ടി വന്നേക്കും.

RELATED STORIES