നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയില്‍

തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. തലയ്‌ക്ക് പരിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നടന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അശോക് സെല്‍വൻ നായകനായ തെഗിഡി, ദുല്‍ഖർ സല്‍മാൻ നായകനായ ഹേ സിനാമിക എന്ന സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് ഐടി പ്രൊഫഷണലായിരുന്നു. സുഹൃത്ത് പലവട്ടം പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടാവാത്തതിനെ തുടർന്നാണ് വീട്ടിലെത്തി വാതില്‍ തട്ടി വിളിച്ചത്. എന്നിട്ടും പുറത്തുവരാതിരുന്നതോടെ പാെലീസിനെ അറിയിക്കുകയായിരുന്നു. പാെലീസെത്തി നോക്കുമ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അതേസമയം നടന് അടുത്തിടെ ശ്വാസതടസവും തലക്കറവും അനുഭവപ്പെട്ടിരുന്നതിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദീപ് നായർ പപ്പു എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. 2013 പുറത്തിറങ്ങിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെ അദ്ദേഹം അരങ്ങേറിയത്. വിജയ് സേതുപതിയുടെ മഹാരാജയിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. സുഹൃത്തുക്കളും സഹപ്രവർത്തകരും നടന്റെ വിയോഗത്തില്‍ അനുശോചിച്ചു.

RELATED STORIES