എൻസിഇആർടിയുടെ പുതിയ പരിഷ്കാരം ; ചരിത്രത്തോട് കാണിക്കുന്ന അനീതി ; ഡോ : വർഗീസ് പേരയിൽ

എൻസിഇആർടിയുടെ പുതിയ പരിഷ്കാരം അനുസരിച്ച് പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ ബാബറി മസ്ജിദും അയോധ്യ വിഷയവും ഒഴിവാക്കി 3 മിനാർ ഉള്ള കെട്ടിടം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണെന്നും, ചരിത്രത്തെ കാവി വൽക്കരിക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും കേരള കോൺഗ്രസ് എം സംസ്കാര വേദി കേന്ദ്ര പ്രസിഡണ്ടും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് അംഗവുമായ ഡോ വർഗീസ് പേരയിൽ അഭ്യർത്ഥിച്ചു.

കലാപങ്ങൾ ഒഴിവാക്കിയാണ് ചരിത്രം എഴുതുവാൻ എൻസിഇആർടി ആഗ്രഹിക്കുന്നതെങ്കിൽ 1857ലെ ശിപായി ലഹളയും 1947 ൽ ഇന്ത്യ വിഭജനത്തോട് അനുബന്ധിച്ച് നടന്ന ലഹളകളും ഗുജറാത്ത് കലാപവും ചരിത്രത്തിൽ നിന്ന് മാറ്റി എഴുതേണ്ടി വരുമെന്നും ചരിത്രരചന വസ്തുതകളെ വളച്ചൊടിക്കാതെ യഥാർത്ഥത്തിൽ നടന്നത് രേഖപ്പെടുത്തേണ്ടതാണെന്നും ഇന്ത്യൻ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ള മുൻ കൽക്കട്ട സർവ്വ വൈസ് ചാൻസലർ കൂടിയായിരുന്ന പ്രശസ്ത ചരിത്രകാരൻ ജെ എൻ സർക്കാരുടെ ഇന്ത്യാ ചരിത്രം വായിക്കണമെന്നും സംസ്കാരവേദി സംസ്ഥാന കൗൺസിൽ എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടു ണ്ടെന്നും വർഗീസ് പേരയിൽ പറഞ്ഞു.

RELATED STORIES