റഷ്യൻ സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയെ നിരോധിച്ച്‌ യുഎസ് ; കാരണം ഇതാണ്

റഷ്യൻ സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പർസ്കീയ്ക്കെതിരെ യു.എസ്. ഭരണകൂടം. രാജ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലായ് 20 മുതല്‍ യു.എസ് ഉപഭോക്താക്കള്‍ക്ക് കാസ്പർസ്കീ തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് ബൈഡൻ ഭരണകൂടം വിലക്കേർപ്പെടുത്തി എന്നാണ് പുറത്തു വരുന്ന വിവരം.

സെപ്റ്റംബർ 29 വരെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകള്‍ നല്‍കാൻ മാത്രമാണ് അനുമതി. കാസ്പർസ്കീയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് യു.എസ്. സുരക്ഷാ ഏജൻസികള്‍ വർഷങ്ങളായി ഉന്നയിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നിരോധനത്തില്‍ എത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

കാസ്പർസ്കീ സോഫ്റ്റ്വെയർ വഴി റഷ്യ യു.എസില്‍ രഹസ്യ നിരീക്ഷണം നടത്താനിടയുണ്ടെന്നാണ് യു.എസിന്റെ ആശങ്ക. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് അധികൃതർ പറയുന്നത്.

കാസ്പർസ്കീയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് യു.എസ്. നടത്തിയത്. കാസ്പർസ്കീയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാനുള്ള റഷ്യൻ ഭരണകൂടത്തിന്റെ കഴിവുകളും ശേഷിയും തിരിച്ചറിഞ്ഞ അധികൃതർ ഒടുവില്‍ കമ്പനിയുടെ സമ്പൂർണ നിരോധനം എന്ന തീരുമാനത്തിലെത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

RELATED STORIES