ഒന്നു മുതൽ അഞ്ചാം ക്ലാസ്സുവരെ 200 പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.കോടതിയുടെ തുടർനിർദേശങ്ങൾ വരുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളും. അധ്യാപകർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തിൽ തീരുമാനമായി.

ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ യോഗത്തിൽ ചുമതലപ്പെടുത്തി.

ഒൻപതും പത്തും ക്ലാസുകൾക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങൾ തീരുമാനമെടുക്കും.


RELATED STORIES