ചേർത്തലയിൽ വീട് കത്തി നശിച്ചു

ചേർത്തല: കനത്ത മഴയ്ക്കിടയിലും ചേർത്തലയിൽ വീട് കത്തി നശിച്ചു. മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്ന് കരുതുന്നു.

ചേർത്തല നഗരസഭയിലെ 13-ാം വാർഡിൽ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ - സുശീല ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്.

സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.

ഇവരെ ഓടിക്കൂടിയവർ പുറത്തെത്തിച്ചു. മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു.

RELATED STORIES