വളരെയധികം ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഞാവൽ പഴം സീസൺ ആയതോടെ വഴിയോരങ്ങളിലും പഴക്കടകളിലും സുലഭമായി ലഭിക്കുന്നുണ്ട് : സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും കിലോ 350 രൂപയാണ് ഈ വിഐപിയുടെ വില

നിരവധി പേരാണ് ദൂരെ നിന്ന് പോലും ഞാവൽ പഴം വിൽപ്പന നടത്തുന്നതിനായി എത്തുന്നത്.

ജൂൺ, ജൂലൈ മാസങ്ങളിൽ സുലഭമായി ലഭിക്കുന്ന ഞാവൽ പഴം ഔഷധ ഗുണങ്ങൾ ഏറെയുള്ളതു കൊണ്ടു തന്നെ വലിയ വില കൊടുത്തും ഒരുപാടുപേർ ഇവനെ വാങ്ങുന്നുണ്ട്. ഇലയും തൊലിയും വിത്തുമെല്ലാം ഒരുപോലെ ഔഷധ ഗുണങ്ങളുള്ള ഞാവൽ പഴം ചെറിയ ചവർപ്പും മധുരവും ഉള്ളവയാണ്. ഗർഭിണികൾക്കും ആരോഗ്യപ്രദമായ ഞാവൽപ്പഴം പ്രമേഹമുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന ഫലപ്രദമായ ഒന്നാണ്.

ഒരുപാട് അസുഖങ്ങൾക്കുള്ള ഒറ്റമൂലിയായി ഞാവലിന്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നവരും ധാരാളം ആണ്. കാഴ്ചയ്‌ക്ക് കറുത്ത മുന്തിരിയോട് സമാനമായ ഇവ മുന്തിരിയെക്കാൾ നല്ല നിറവും വലിപ്പവും ഉണ്ടായിരിക്കും. ഹീമോഗ്ലോബിന്റെ അളവ് രക്തത്തിൽ വർദ്ധിപ്പിക്കുന്നതിനും ഞാവൽ പഴം ഫലപ്രദമാണ്. ചവർപ്പും മധുരവും ഉള്ളതായതിനാൽ ഈ പഴം ഉപ്പു ചേർത്ത് കഴിക്കുന്നവരും കുറവല്ല.

RELATED STORIES