കമ്പോഡിയയിൽ ഓൺലൈൻ ജോലി ; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ആലപ്പുഴ: വീണ്ടും ജോലി തട്ടിപ്പ്! വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കമ്പോഡിയയിലേക്ക് അയച്ച് ജോലിയും ശമ്പളവും കൊടുക്കാതെയും തിരികെ നാട്ടിലേയ്ക്ക് കയറ്റിവിടാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

കമ്പോഡിയയിൽ ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ടു പേരിൽ നിന്നായി 1,60,000 രൂപ വീതം വാങ്ങിയ ആലപ്പുഴ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) ആണ് പിടിയിലായത് പ്രതിയെ റിമാൻഡ് ചെയ്തു.


RELATED STORIES