വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ വൈദികൻ അറസ്റ്റിൽ

ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല മാ​വ​റ സ്വ​ദേ​ശി എ.​ജെ. ജോ​സ​ഫി​നെ​യാ​ണ് (51) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി വ​ഞ്ചി​ച്ച കേ​സി​ൽ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ജോസഫ്.

ജ​ർ​മ​നി​യി​ൽ ബു​ക്ക് ബൈ​ൻ​ഡി​ങ് പ്ര​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്ര​തി​ക​ൾ സ്ത്രീ​യു​ടെ പ​ക്ക​ൽ​ നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്തെന്നാണ് കേ​സ്. തു​ട​ർ​ന്ന് സ്ത്രീ​യു​ടെ പ​രാ​തി​പ്ര​കാ​രം മ​ട്ടാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ്​ ജോ​സ​ഫ് പൂ​ജ​പ്പു​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ലു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​ത്.

ഇ​ത​നു​സ​രി​ച്ച് ജ​യി​ലി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ൾ വ​ണ്ട​ന്മേ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മാ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


RELATED STORIES