ഡൽഹി നഗരത്തിലെ ഹോട്ടലിലെ മേൽക്കൂര തകർന്ന് മറ്റൊരു അപകടം

ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹയാത്ത് റീജൻസി എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ താൽക്കാലിക ഷെഡ് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ-1 ന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.

വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന കുളത്തിന് സമീപം ദമ്പതികൾ നിൽക്കുകയായിരുന്ന ഒരു ഷെഡിന്റെ ഒരു ഭാഗം തകർന്ന് അവരുടെ മേൽ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിന്റെ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് രണ്ട് പേർക്കും പരിക്ക് പറ്റിയത്. ഇരുവരും ചികിത്സയിലാണ്.

അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേ സമയം ആഡംബര ഹോട്ടലിന്റെ മേൽക്കൂര തകർന്നതിന്റെ കാരണം കണ്ടെത്താൻ ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തെത്തുടർന്ന് ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർക്ക് യാത്ര തടസ്സം നേരിടുകയും ചെയ്തിരുന്നു. ടെർമിനൽ അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ ആഭ്യന്തര എയർലൈനുകളുടെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ T2, T3 എന്നിവയിലേക്ക് മാറ്റിയിരുന്നു.

RELATED STORIES