300 മിനി ബസുകള്‍ വാങ്ങും ; എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസ് : ഗണേഷ് കുമാർ

കൊല്ലം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. രണ്ട് മാസത്തിനകം ജീവനക്കാർക്ക് മാസത്തിൻ്റെ തുടക്കത്തിൽ തന്നെ ശമ്പളം നൽകും. ഇതിനായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിവരികയാണെന്നും ഗണേഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം.

ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് വലിച്ചുവാരി റൂട്ട് പെര്‍മിറ്റ് നല്‍കുന്നത് ഒഴിവാക്കും. ഇതിനായി എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വേഗപ്പൂട്ട് വിച്ഛേദിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


RELATED STORIES