കെ.എസ്.എസ്.പി.എ.പത്തനംതിട്ട ജില്ലാ കമ്മിറ്റി മണിയോഡർവഴി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ചു

പത്തനംതിട്ട : സംസ്ഥാനത്തെ 25000 യോളം വരുന്ന വയോധികരായ സർവ്വീസ്സ് പെൻഷൻകാരുടെ മണിയോർഡർ വഴിയുള്ള പെൻഷൻ ലഭിക്കാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. ശാരീരികമായ അവശരായ പെൻഷൻ കാർ ട്രഷറികളിലോ ബാങ്കിലോ പോയി പെൻഷൻ വാങ്ങുന്നത് അസൗകര്യമായതിനാലാണ് അവർ പോസ്റ്റോഫീസ് വഴി പെൻഷൻ തുക മണിയോഡറായി വാങ്ങിയിരുന്നത്.സംസ്ഥാന ഗവണ്മെൻറിന്റെ കെടുകാര്യസ്ഥതമൂലം പോസ്റ്റൽ വഴി പെൻഷൻ നൽകുന്നതിന് ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായി എന്നു പറയുമ്പോഴും ഗവണ്മെൻ്റിൻ്റെ കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ ഈ തടസ്സം ഒഴിവാക്കാമായിരുന്നു.

പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി എസ് മധുസുദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.എ ജോൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, പത്തനംതിട്ട കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ് , സംസ്ഥാന കൗൺസിലർമാരായ എസ്. സന്തോഷക്കുമാർ,ഹാഷിം കെ, റഹിം റാവുത്തർ,എം.പി മോഹനൻ , എ അസീസ് കുട്ടി, ഗീവർഗീസ്.പി..,പി.എ.മീരാപിള്ള,കെ.ജി.റെജി,ജസിവർഗീസ്,രാജൻ പടിയറ, എം.എ.രാജൻ,ഏബ്രഹാം മാത്യു,എം.എം.ജോസഫ്,ഡോ.സാബുജി വർഗീസ്,എം.എ.മുഹമ്മദ് അലി,പി. ജോൺ,മുഹമ്മദ് സലിം,രാധാകൃഷ്ണ പിള്ള,ടി.എ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

RELATED STORIES