പത്തനംതിട്ട മല്ലപ്പള്ളി കല്ലൂപ്പാറ പ്രദേശം കീഴടക്കി തെരുവുനായ്ക്കൾ

മല്ലപ്പള്ളി : കല്ലൂപ്പാറയിൽ കഴിഞ്ഞയാഴ്ച നാലുപേർക്കാണ് പട്ടിയുടെ കടിയേറ്റത്. കൊല്ലമലപ്പടി, കീരുവള്ളിപ്പടി, കുറഞ്ഞൂക്കടവ് തുടങ്ങിയ ഭാഗങ്ങൾ ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്. വീടിന് മുറ്റത്ത് നിൽക്കുമ്പോഴാണ് ഗേറ്റിന് ഇടയിലൂടെ ഞെരുങ്ങിയെത്തിയ പട്ടി കടിച്ചിട്ടുപോയതെന്ന് ചെറുമത കൊച്ചുപാറയ്ക്കൽ ഷെൽബി പറഞ്ഞു.

അഞ്ചുതവണ കുത്തിവെപ്പ്‌ എടുക്കേണ്ടിവന്നു. കുട്ടികളെ ഭയപ്പാടോടെയാണ് സ്കൂളിലേക്കയയ്ക്കുന്നത്. തുറന്ന സ്ഥലത്ത് തൊഴിലുകളിൽ ഏർപ്പെടുന്നവരും ആശങ്കയോടെയാണ് കഴിയുന്നത്.

അഞ്ചിലധികം നായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുകയും കാണുന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്യുന്നു. ഇവയെ പിടികൂടി പേവിഷ ബാധയ്ക്കെതിരേയുള്ള കുത്തിവെപ്പ്‌ നൽകാൻ ജില്ലാപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പാക്കിയിട്ടില്ല.

RELATED STORIES