മഴക്കോട്ട് ധരിച്ച് മുഖം മറച്ച നിലയിൽ മൃതദേഹം ; അഗ്നലിന്റെ മരണ കാരണം കില്ലർ ഗെയിമോ ? കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: ചെങ്ങമനാട് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരന്റെ മരണത്തിൽ മൊബൈൽ ​ഗെയിമുകൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷണം.

വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് രക്ഷിതാക്കളുടെ മൊഴിയെടുക്കും. ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിലാണ് അഗ്നൽ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം എറണാകുളം ചെങ്ങമനാടിൽ 15 കാരൻ തൂങ്ങിമരിച്ച കേസിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. ദൂരൂഹമായ രീതിയിൽ മൃതദേഹം കണ്ടതാണ് ഓൺലൈൻ ഗെയിമിങിലെ കെണിയാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് എത്തിച്ചത്.

മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.


RELATED STORIES