മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. തുടര്‍ച്ചയായി ഏഴാം തവണയാണു നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ മേഖലകളില്‍ മുന്നേറ്റത്തിനുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ആദായനികുതി മേഖലയില്‍ മാറ്റങ്ങള്‍ക്കു സാധ്യത.

ബജറ്റിനു മുന്നോടിയായി ഭരണമുന്നണിയായ എന്‍.ഡി.എ. ഇന്നലെ യോഗം ചേര്‍ന്നിരുന്നു. എല്ലാ എം.പിമാരും സഭയിലുണ്ടാകണമെന്നും നിര്‍ദേശം നല്‍കി. രാജ്യം 2024-25 സാമ്പത്തിക വര്‍ഷം 6.5നും 7 ശതമാനത്തിനും ഇടയില്‍ വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.

രാജ്യത്ത് ഭക്ഷ്യോല്‍പന്ന വില രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ബജറ്റിനു മുന്നോടിയായി ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്റെ നേതൃത്വത്തിലാണു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.

RELATED STORIES