പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പ് : ഹെഡ് ഓഫീസിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

മല്ലപ്പള്ളി : ചെങ്ങരൂർ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി നിക്ഷേപകരുടെ പണം തിരികെ നൽകണം എന്നാവശ്യപെട്ട് ബാങ്ക് ഹെഡ് ഓഫീസിലേക്ക് UDF മാർച്ചും ധർണയും നടത്തി.

മുൻ എം ൽ എ ജോസഫ് എം.പുതുശ്ശേരി ധർണ ഉത്ഘാടനം ചെയ്തു.കേരള കോൺഗ്രസ്‌ ഉന്നതാധികാരി സമിതി അംഗം കുഞ്ഞു കോശി പോൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം അഡ്വ. റെജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ, കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ പ്രസിഡണ്ടും, കല്ലുപ്പാറ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടും ആയ എബി മെക്കിരിങ്ങാട്ട് , കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ഗീത ശ്രീകുമാർ , ചെറിയാൻ മണ്ണെഞ്ചേരി, ഡി സി സി സെക്രട്ടറി കോശി പി സക്കറിയ, റെജി ചാക്കോ,സൂസൻ തോംസൺ, ജ്ഞാനമണി മോഹൻ എന്നിവർ പ്രസംഗിച്ചു.

RELATED STORIES