മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ധന്യ ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

RELATED STORIES