ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

കലാഭവൻ മണി കലാ സാംസ്കാരിക സമിതി കേരളയുടെ തിരുവല്ലം അച്ചുതൻ നായർ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന 9-ാം വാർഷിക സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ പൊന്നാടയണിയിച്ച് ജനറൽ സെക്രട്ടറി തിരുവല്ലം ബാബുക്കുട്ടൻ ആദരിക്കുന്നു. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം കലാഭവൻ മണിയുടെ മിന്നാമിനുങ്ങേ..മിന്നുംമിനുങേ എന്ന ഗാനം ആലപിച്ചു. സദസ്സ് വൻകരഘോഷത്തോടെ പാട്ടിനെ വരവേറ്റത് ചടങ്ങിൽ പട്ടം സനിത്ത് സംസാരിക്കുകയും ചെയ്തു.തുടർന്ന് കലാകായിക പ്രതിഭകൾക്കും,SSLC,+2 പരീക്ഷക്ക് ഉന്നത വിജയം നേടിയ വരേയും ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെമൻ്റോ നല്കി.

RELATED STORIES