നൽകിയ പണവുമായി യുവാവ് മുങ്ങി

ആലപ്പുഴയിലെ കുറത്തികാട് ഫിനാൻസ് സ്ഥാപനത്തിലേക്ക് ലോൺ തിരിച്ചടവിനായി നൽകിയ തുക തന്ത്രപരമായി സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയെടുത്ത ശേഷം തിരിച്ചടയ്ക്കാതെയാണ് യുവാവ് മുങ്ങിയത്. സംഭവത്തിൽ പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി പ്രയാർ ഉത്രം വീട്ടിൽ മനു രവീന്ദ്രനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ തൃശൂരിൽ ഏഴ് ലക്ഷം രൂപയുമായി മുങ്ങിയ കളക്ഷൻ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുക തട്ടിയെടുത്ത കളക്ഷന്‍ ഏജന്റിനെ വലപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പഴുവില്‍ കുറുമ്പിലാവ് കല്ലാട്ട് കിരണ്‍ (34) ആണ് അറസ്റ്റിലായത്.

ട്രാവന്‍കൂര്‍ ബില്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ഇയാള്‍. കഴിഞ്ഞ മാര്‍ച്ച് 1 മുതല്‍ സ്ഥാപനത്തിലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വിറ്റ വകയിലുള്ള കളക്ഷന്‍ തുകയായ 7 ലക്ഷം തിരികെ നല്‍കാതിരിക്കുകയും ജോലിസമയം ഉപയോഗിക്കാന്‍ കൊടുത്ത യൂണികോണ്‍ ബൈക്കും, മൊബൈല്‍ ഫോണുമായി കടന്നു കളയുകയുമായിരുന്നു.

RELATED STORIES