പെന്തെക്കോസ്തു ക്കാരെക്കുറിച്ച് ജോൺ ബ്രിട്ടാസ് എന്താ ചിന്തിച്ചത്.
Reporter: News Desk 03-Jun-20251,897

കേരളത്തിലെ ജനങ്ങളെ പ്രതിനിധികരിച്ച് ഡൽഹിയിൽ എത്തിയ മാധ്യമ പ്രവർത്തകനായ ജോൺ ബ്രിട്ടാസ് എന്ന വ്യക്തി പെന്തെക്കോസ്ത് സമൂഹത്തിനെതിരെ പരക്കെ ആക്ഷേപിക്കുന്ന ഒരു വീഡിയോ എൻ്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തോട് ഒരു അവതാരകൻ ഒരു വിഷയത്തിൽ ചോദ്യം ചോദിക്കുമ്പോൾ താനൊരു പുഛ മനോഭാവത്തോടു കൂടി കൈ മലർത്തിക്കാണിച്ചു കൊണ്ട് പെന്തെക്കോസ്തുക്കാരെ കളിയാക്കുന്ന നിലയിൽ പ്രതികരിച്ചു. പെന്തെക്കോസ്തുക്കാരുടെ ശബ്ദം അരോചകത്വമാണ് എന്നതാണ് അദ്ദേഹത്തിൻ്റെ മുഖ്യമായ പരാമർശം.
കേരളത്തിലെ അറിയപ്പെടുന്ന ഒരു പാർട്ടിയുടെ രാജ്യസഭാ എംപിയും കേന്ദ്ര കമ്മറ്റി അംഗവുമാണ് എന്ന് ശ്രദ്ധിക്കാതെയാണേ താങ്കൾ ഈ വിടുവായ്ത്തരം വിളമ്പിയത്? മാപ്പ് പറയണമെന്ന് ഞങ്ങൾ ശഠിക്കുന്നില്ല പക്ഷേ തെറ്റ് പറ്റിയതാന്നെന്ന് പൊതുവിൽ സമ്മതിച്ചേ മതിയാകു. താങ്കൾ മനസിലാക്കേണ്ടത് "അറിവില്ലായ്മ സമ്മതിക്കുന്നതാണ് എറ്റവും വലിയ അറിവ്". ജോൺ ബ്രിട്ടാസ് ഇതാണ് മനുഷ്യനെന്ന നിലയിൽ താങ്കൾ ചെയ്യേണ്ടത്.
അനവധി ചോദ്യങ്ങൾ താങ്കളോട് എനിക്ക് ചോദിക്കാനുണ്ട്. അതിനൊന്നും താങ്കൾക്ക് മിക്കവാറും മറുപടി പറയുവാൻ കഴിയുകയില്ല എന്നെനിക്കറിയാം എങ്കിലും ഈ അവസരത്തിൽ ചിലതെങ്കിടും മതിയാകു. താങ്കൾ കേരളത്തിലെ പെന്തെക്കോസ്തുക്കാരെ മാത്രമേ ഇത്രയും നാൾ കണ്ടിട്ടുള്ളുവോ? എന്താ താങ്കൾക്ക് മനസിലാകാത്തത് സുബോധം നഷ്ടപ്പെട്ടുവോ? ശബ്ദമുള്ളവരാണ് ശബ്ദം ഉയർത്തുന്നത് എന്ന് തങ്കൾ പഠിച്ചിട്ടില്ലായോ? ഞാനും ഒരു മാധ്യമ പ്രവർത്തകനാണ്.... എന്താ മാധ്യമ ധർമ്മം താങ്കൾ അറിയില്ലേ "ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് മാധ്യമവും മാധ്യമ പ്രവർത്തനങ്ങളും" എന്നറിയാമോ? എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മത പ്രവർത്തകർക്കും വഴിയോരങ്ങളെ കവർന്ന് ്് വഴിയടച്ച്, തോരണം കെട്ടി ഉച്ചശബ്ദത്തിലും വെടിപ്പെട്ടിക്കാം, ആനയെ നയിച്ചും ചെണ്ടകൊട്ടിയും വലിയ ആർഭാടമായ ശബ്ദ കോലാഹലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാം ഇതിനൊന്നും താങ്കളുടെ നാവ് ഇത്രയും നാൾ തുറന്ന് കണ്ടിട്ടില്ലല്ലോ? താങ്കൾക്ക് അത് അറിയില്ലായെന്ന് മറ്റുള്ളവരെ പറയരുത്. താങ്കൾ ഇപ്പോഴല്ലേ ഒരു കേന്ദ്രത്തിൽ സഭാംഗം എന്ന നിലയിൽ എത്തിയത്? പണ്ട് നാടു നാടാത്തരം, സമൂഹത്തിൻ്റെ അടിതട്ടിൽ താണിറങ്ങി വാർത്തകൾ തയ്യാറാക്കി പൊതു സമൂഹത്തിന് സമ്മാനിച്ച എന്നേപ്പോലൊരു മാന്യനായ മാധ്യമ പ്രവർത്തകനായിരുന്നല്ലോ താങ്കൾ? തല മറന്ന് എണ്ണ തേയിക്കരുത് കേട്ടോ ജോൺ ബ്രിട്ടാസ്...
നിശ്ചയമായും തൻ്റെ ഈ നിലപാട് പൊതുജനം കാണത്തക്ക നിലയിൽ പിൻവലിക്കണം. തെറ്റുപറ്റിയതാണെന്ന് സമ്മതിച്ചാൽ മാത്രം മതി പെന്തെക്കോസ്തുക്കാർ അംഗീകരിക്കും അതിന് യാതൊരു സംശയവുമില്ല. ഞങ്ങൾ പ്രതികരിക്കുകയില്ലായെന്ന് ചിന്തിക്കുന്നത് ആന മണ്ടത്തരമാണ് ബ്രിട്ടാസ്.