പാസ്റ്റർ ടി.സി. കോശി മണിമല നിര്യാതനായി

കോട്ടയം: മണിമല കറിക്കാട്ടൂർ തോട്ടത്തിൽ (കുളത്തുങ്കൽ) റിട്ടേർഡ് മിലിറ്ററി ഉദ്യേഗസ്ഥൻ പാസ്റ്റർ ടി.സി. കോശി നിര്യാതനായി. തൻ്റെ ഔദ്യോഗിക ജോലി കഴിഞ്ഞു സുവിശേഷ പ്രവർത്തനത്തിൽ പങ്കാളിത്വം വഹിച്ചിരുന്നു. കഴിഞ്ഞ ചില വർഷങ്ങളായി  ശാരീരിക ബലഹീനതയെ  തുടർന്ന് ഭവനത്തിൽ മക്കളോടെപ്പം കഴിയുകയായിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മാ കോശി

മക്കൾ: ജേക്കബ് ടി. കോശി, സോയി ഫിലിപ്പ് ടി. കോശി, ഷെർളി ജോയി; 

മരുമക്കൾ: ആനിലറ്റ് ജേക്കബ്, മെർളിൻ സോയി, ജോയി പി. മാത്യൂ;

കൊച്ചുമക്കൾ: ഫേബാ, ജോനാ, സൈയ്റ, ശ്രേയാ, ജോഷ്വാ, അശ്വലി, അശ്വൻ. 

സംസ്ക്കാര ശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകുന്നത്: കറിക്കാട്ടൂർ സെൻ്റർ ശാലോം സഭ. 

സംസ്കാരം ജൂൺ 21 ശനിയാഴ്ച്ച രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് ചാരുവേലി ശാലോം സഭാ സെമിത്തേരിയിൽ.

ദുഃഖിതരായ കുടും ബംഗങ്ങൾക്ക്  ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും  അനുശോചനങ്ങൾ  അറിയിക്കുന്നു.


RELATED STORIES