സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍മാരില്ല. കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സര്‍വകലാശാലയില്‍ വന്ന കുട്ടികളെയും മര്‍ദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോള്‍ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു

RELATED STORIES