ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ്
Reporter: News Desk
28-Oct-2025
നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
View More