ശക്തമായ മഴ: വടക്കാഞ്ചേരിയില് ട്രാക്കില് വെള്ളക്കെട്ട്, ട്രെയിനുകള് ഭാഗീകമായി റദ്ദാക്കി
Reporter: News Desk
30-Jul-2024
വള്ളത്തോള് നഗറിനും വടക്കാഞ്ചേരിക്കും ഇടയില് കനത്ത വെള്ളക്കെട്ട് കാരണമാണ് ട്രെയിനുകള് ഭാഗികമായി റദ്ദാക്കിയത്. ട്രെയിന് നമ്പര് 16305 എറണാകുളം – കണ്ണൂര് ഇന്റര്സിറ്റി തൃശൂര് വരെ മാത്രം. ട്രെയിന് നമ്പര് 16791 തിരുനെല്വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില് അവസാനിപ്പിക്കും. ട്രെയിന് നമ്പര് 16302 തിരുവനന്തപുരം- ഷൊര്ണുര് വേണാട് ചാലക്കുടി വരെ മാത്രം. View More