കണ്ണൂരിലെ എരഞ്ഞോളിയില്‍ സ്റ്റീൽ ബോംബ് പൊട്ടിതെറിച്ച് വയോധികന് മരിച്ച സംഭവത്തില്‍ പ്രതികരിച്ച അയൽവാസി സീനയുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ എത്തിയതായി ആരോപണം
Reporter: News Desk
20-Jun-2024
പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ സീന പ്രതികരിച്ചത്. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിരുന്നു. സഹികെട്ടാണ് എല്ലാം തുറന്ന് പറയുന്നതെന്നും സീന പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്നും പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവ View More