ആർ എസ്‌ എസ്സിന് കേരളം തീറെഴുതിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണം ; മാത്യു ചാമത്തിൽ

കെപിസിസി ആഹ്വാന പ്രകാരം പത്തനംതിട്ട കുന്നന്താനം കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സർവ്വ മേഖലകളെയും ഭരിച്ചു മുടിപ്പിച്ച് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയ മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ അവകാശപ്പെട്ടു.

മോദിയുടെ വലം കൈ ആയ പിണറായി വിജയൻ രാജിവെക്കും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരമ്പരകളുടെ വേലിയേറ്റം ആയിരിക്കുമെന്ന് ഡിസിസി സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഏലിയാസ് കവലയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കുന്നന്താനം കവലയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ സി.പി.ഓമന കുമാരി,ഗ്രേസി മാത്യു, മറിയാമ്മ കോശി,രാധാമണിയമ്മ, ബാബു കുറുമ്പേശ്വരം, മാലതി സുരേന്ദ്രൻ , എന്നിവർ സംസാരിച്ചു.

കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി അരുൺ ബാബു നന്ദി പറഞ്ഞു.

RELATED STORIES