ഡ്രൈവിംഗ് പരിഷ്കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി
Reporter: News Desk
16-May-2024
രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു View More