ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു
Reporter: News Desk
04-Apr-2026
നിയമഭേദഗതിയെക്കുറിച്ച് കോൺഗ്രസും സിപിഎമ്മും കേരളത്തിൽ നുണപ്രചാരണം നടത്തുകയാണെന്ന് റിജിജു ആരോപിച്ചു. കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേർന്ന് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പഴയ രാഷ്ട്രീയ തന്ത്രമാണിത്, അദ്ദേഹം പറഞ്ഞു.
മോദി സർക്കാർ ക്രൈസ്തവ മിഷണറിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വിവിധ സഭകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ഭേദഗതിക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം View More