മാധ്യമ പ്രവർത്തകനും നിരൂപകനുമായ മാത്യൂ സാമുവേൽ ഷിക്കാഗോയിൽ പ്രസംഗിച്ചു

അമേരിക്ക: കഴിഞ്ഞ ദിവസം ഷിക്കാഗേയിൽ നടത്തപ്പെട്ട കോൺഫ്രൻസിൽ ഇന്ത്യലെ ക്രൈസ്തവ സഭകൾ അനുഭവിക്കുന്ന വിഷയങ്ങളെ  മലയാളി സമൂഹത്തിൻ്റെ മുമ്പിൽ തുറന്ന് കാണിക്കാനും  പ്രധാനപ്പെട്ട  മറ്റ് ചില വിഷയങ്ങൾ പൊതുവിൽ അറിയിക്കേണ്ടതിനുമായി ഇന്ത്യയിലെ അറിയപ്പെടുന്ന  മാധ്യമ പ്രവർത്തകനും നിരൂപകനുമായ മാത്യൂ സാമൂവേൽ പങ്കെടുത്തു. ഇന്ത്യൻ  സാമൂഹ്യരംഗത്തെ പുരോഗതിയിൽ ക്രൈസ്തവ സഭകളുടെ സേവനങ്ങൾ പ്രധാനപ്പെട്ടതാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകരും തെഹൽക്കയുടെ ന്യൂസിൻ്റെ മുൻ ചീഫ് എഡിറ്ററുമായ മാത്യൂ സാമൂവേൽ   പ്രസ്താവിച്ചു. അവിടെ  സംഘടിപ്പിച്ച വിവിധ സ്വീകരണ സമ്മേളനങ്ങളിൽ അദ്ദേഹം  പ്രസംഗിച്ചു. ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിലും പങ്കെടുത്തു പേപ്പർ പ്രസൻ്റേഷൻ നടത്തി. 

പ്രസിഡൻറ് ഡോ.  അലക്സ്  ടി. കോശി സ്വാഗതം പറയുകയും ആമുഖ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കുര്യൻ മാത്യു ഫിലിപ്പ് മാത്യൂ  ശമുവേലിനെ സദസിന്  പരിചയപ്പെടുത്തി. 

പലരുടെയും ഒത്തൊരുമയോടെയുള്ള  കൂട്ടായ്മ യോഗ നടപടികൾക്ക് വലിയ ഉണർവ് നൽകി. പ്രത്യേകാൽ  നേതൃത്വം നിരയിൽ പ്രവർത്തിച്ചവരുടെ ഊർജ്ജം സദസിന് സന്തോഷം നൽകി.  രക്ഷാധികാരി കെ. എം. ഈപ്പൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സഭകൾ ചെയ്യുന്ന സാമൂഹ്യ പരിവർത്തനത്തെ അദ്ദേഹം പരസ്യമായി  വിശദീകരിച്ചു.  പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവസഭകൾ അധിവേശം വളരുന്നതിന്റെ കണക്കുകൾ അദ്ദേഹം വ്യക്തമായി പറയുകയുണ്ടായി. പൊതു വേദിയിൽ നിന്നും ജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തതയോടെ തെളിവുകൾ നൽകി സമൂഹത്തെ തൃപ്തിപ്പെടുത്തിയതിൽ പൊതുജനങ്ങളിൽ നിന്നും കൈയടികൾ സ്വീകരിച്ചു. പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൻ്റെ സമാപന പ്രാർത്ഥനയോടെ മീറ്റിംഗ് അവസാനിച്ചു.

 സി.ജി.എം.എ എന്ന സംഘടനയിലെ അംഗങ്ങളായ ഡോ. ടൈറ്റസ് ഈപ്പൻ,  ഡോ. ബിജു ചെറിയാൻ തുടങ്ങിയവർ ഈ മീറ്റിംഗിൻ്റെ കാര്യങ്ങൾക്ക് പ്രധാന നിലയിൽ ചുക്കാൻ പിടിച്ചു എന്നത് എടുത്തു പറയത്തക്ക കാര്യം തന്നെയാണ്. ചെറുതും വലുതുമായ മറ്റ്  വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ ധാരാളം പേർ ഇതിൻ്റെ അണിയറ പ്രവർത്തകരായിരുന്നു. അതിന് ശേഷം  മലയാളി അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചു.

അമേരിക്കയിൽ അറിയപ്പെടുന്ന കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ച ശേഷം അതിൻ്റെ  ചീഫ് എഡിറ്റർ കെ എം. ഈപ്പനുമായി കൂടി കാഴച്ച നടത്തി. ഡോ. ടൈറ്റസ് ഈപ്പൻ, ഡോ. അലക്സ് കോശി, വിക്ടർ ജോർജ് കുര്യൻ ഫിലിപ്പ്, സിസിൽ ജോസഫ് എന്നിവർ അദ്ദേഹത്തെ  സ്വീകരിച്ചതിൽ പ്രധാനപ്പെട്ടവരായിരുന്നു.

RELATED STORIES