ഐക്യവും വളർച്ചയും ലക്ഷ്യമിട്ട് ഐപിസി യുകെ–അയർലൻഡ് റീജിയന് പുതിയ ഭരണനേതൃത്വം

ബെർമിങ്ഹാം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) യുകെ ആൻഡ് അയർലൻഡ് റീജിയന്റെ 2026–2029 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ബെർമിങ്ഹാം ബഥനി ചർച്ചിൽ നടന്ന റീജിയൻ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണനേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായും, പാസ്റ്റർ വിൽസൺ ബേബി വൈസ് പ്രസിഡന്റായും തുടരും. പാസ്റ്റർ വിനോദ് ജോർജാണ് പുതിയ സെക്രട്ടറി.

പാസ്റ്റർ പി. സി. സേവ്യർ (ജോയിന്റ് സെക്രട്ടറി), ബ്രദർ മാത്യു സാം (ട്രഷറർ), പാസ്റ്റർ ഡിഗോൾ ലൂയിസ് (യൂറോപ്പ് മിഷൻ ഡയറക്ടർ), പാസ്റ്റർ ജോൺ മാത്യു (പ്രമോഷണൽ സെക്രട്ടറി), തോമസ് കുഞ്ഞച്ചൻ (ട്രസ്റ്റി) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.

ഇംഗ്ലീഷ് വിങ് കോർഡിനേറ്ററായി ഇവാഞ്ചലിസ്റ്റ് ജോൺ സാമുവൽ (എഡിൻബറ), ബൈബിൾ കോളജ് കോർഡിനേറ്ററായി പാസ്റ്റർ സാം തോമസ്, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ബിനു പി. ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു.

ഏരിയ കോർഡിനേറ്റർമാർ

പാസ്റ്റർ ഡോ. വിജു രവീന്ദ്രൻ (സൗത്ത് വെസ്റ്റ്), പാസ്റ്റർ ബിനു ജോൺ (സൗത്ത് ഈസ്റ്റ്), പാസ്റ്റർ ജോൺസൺ ജോർജ് (ലണ്ടൻ സെൻട്രൽ), പാസ്റ്റർ ലാലൻ മാത്യു (നോർത്ത്), പാസ്റ്റർ സാമുവൽ ടി. ജോൺ (വെയ്ൽസ്), ബ്രദർ തോമസ് മാത്യു (നോർത്തേൺ അയർലൻഡ്) എന്നിവർ വിവിധ ഏരിയകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ചാരിറ്റി ബോർഡ് ചെയർമാനായി ബ്രദർ ജോമോനെയും ലീഗൽ ബോർഡ് അംഗങ്ങളായി പാസ്റ്റർ ഡിഗോൾ ലൂയിസ്, ജെയ്ക് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ഇതോടൊപ്പം 29 പാസ്റ്റർമാരും 27 സഹോദരന്മാരും ഉൾപ്പെടുന്ന 56 അംഗ കൗൺസിലിനെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.


ഇരുപതാമത് റീജിയൻ കൺവൻഷൻ ബ്രിസ്റ്റോളിൽ

ബ്രിസ്റ്റോളിൽ നടക്കാനിരിക്കുന്ന ഇരുപതാമത് റീജിയൻ കൺവൻഷന്റെ നടത്തിപ്പിനായുള്ള ഭാരവാഹികളെയും നിയമിച്ചു. പാസ്റ്റർ വിനോദ് ജോർജ് (കൺവീനർ), ബ്രദർ ആർജി ഏബ്രഹാം (ജോയിന്റ് കൺവീനർ), പാസ്റ്റർ എബി തങ്കച്ചൻ (ക്വയർ ടീം കോർഡിനേറ്റർ) എന്നിവർ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.

വളർച്ചയുടെ പാതയിൽ യുകെ–അയർലൻഡ് റീജിയൻ

2008-ൽ അഞ്ചു സഭകളുമായി പ്രവർത്തനമാരംഭിച്ച ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന്റെ കീഴിൽ നിലവിൽ യുകെയിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലുമായി 45 സഭകളും 54 പാസ്റ്റർമാരുമുണ്ട്.

സഭാവളർച്ചയിലും ആത്മീയ കൂട്ടായ്മയിലും സുവിശേഷ വ്യാപനത്തിലും ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച റീജിയന്റെ കീഴിൽ സൺഡേ സ്കൂൾ, പിവൈപിഎ, ഇവാഞ്ചലിസം, പ്രെയർ ബോർഡ്, ലേഡീസ് മിനിസ്ട്രി തുടങ്ങിയ വിഭാഗങ്ങൾ സജീവമായി പ്രവർത്തിച്ചുവരുന്നു.

ഐക്യത്തിന്റെയും ആത്മീയ വളർച്ചയുടെയും സുവിശേഷ പ്രവർത്തനങ്ങളുടെയും പുതിയ അധ്യായത്തിലേക്കാണ് റീജിയൻ പുതിയ ഭരണനേതൃത്വത്തോടെ പ്രവേശിക്കുന്നത്.

ലാൻഡ്‌വേ ന്യൂസ് | യുകെ

RELATED STORIES