സെൻട്രൽ ജയിലിൽ പോക്സോ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പോക്‌സോ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന മാനന്തവാടി സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ മതിൽ കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു.


രണ്ടാഴ്ച്ച മുമ്പ് വിയ്യൂർ സെൻട്രൽ ജയിലിലും പ്രതി തൂങ്ങിമരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശി ഗോപിയാണ് (31) മരിച്ചത്. മോഷണ കേസിൽ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടയാളായിരുന്നു ഗോപി.
ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള കമ്പിയിൽ ഗോപിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

RELATED STORIES