ഇരുനൂറോളം മോഷണകേസുകളിൽ പ്രതി വിയ്യൂർ സെന്റർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തി

ഈരാറ്റുപേട്ട: ഇരുനൂറോളം മോഷണകേസുകളിൽ പ്രതിയായ പെരുങ്കള്ളൻ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തി. ഇന്ന് രാവിലെ പെരുകള്ളനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി.


ആരാധനാലയങ്ങളിലെ സ്ഥിരം മോഷ്ടാവായ ഇയാൾ മോഷണം കഴിഞ്ഞ് പുലർച്ചെ തന്നെ ബസിൽ കയറി ദൂരയാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ വിവരം ലഭിച്ച കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ ബസ് ജീവനക്കാരെ വിവരം ധരിപ്പിക്കുകയും സംശയാസ്പദമായി ദൂരയാത്ര ചെയ്യുന്ന ആൾക്കാരെ കണ്ടാൽ വിവരം അറിയിക്കണമെന്നും പറഞ്ഞിരുന്നു.

ഇന്നലെ രാത്രി ഏലപ്പാറ ചിന്നാർ അമ്പലത്തിൽ മോഷണം നടത്തിയശേഷം ബസിൽ കയറി മുണ്ടക്കയംവഴി ഈരാറ്റുപേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ബസുകാർ കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചു. ഡിവൈഎസ്പി ഉടൻതന്നെ ഈരാറ്റുപേട്ട പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് പുലർച്ചെതന്നെ ഈരാറ്റുപേട്ട പൊലീസ് കള്ളനെ പിടികൂടുകയായിരുന്നു.
ഇയാളുടെ പേരിൽ കോട്ടയം, ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവന്ന ഇയാൾ കഴിഞ്ഞ ജൂൺ മാസം എട്ടിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇരുനൂറോളം മോഷണകേസുകളിലെ പ്രതിയാണിയാൾ.

RELATED STORIES