ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഓൾവേസ് ഓൺ വഴി സേവനങ്ങൾ ലഭിക്കും

യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും കസ്റ്റമർ സർവീസ് സ്റ്റാഫുമായി ബന്ധപ്പെടാമെന്നും എവിടെ നിന്നും അവർക്ക് ഇഷ്ടമുള്ള ആശയവിനിമയ സംവിധാനം ഉപയോഗിച്ച് ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.


ഫോൺ, ഇ-മെയിൽ, തത്സമയ ചാറ്റ്, വെബ്സൈറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുതിയ കോൺടാക്റ്റ് സെന്‍ററുമായി ബന്ധപ്പെടാം. വാട്ട്സ്ആപ്പ് ചാറ്റിലൂടെ വിവരങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. 04-224 5555 എന്ന നമ്പറിലോ customer.care@dubaiairports.ae ഇ-മെയിൽ വിലാസത്തിലോ ഓൾവേസ് ഓൺസെന്‍ററുമായി ബന്ധപ്പെടാം. 04-224 5555 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാനുള്ള സൗകര്യം ഉടൻ നടപ്പാക്കും.

RELATED STORIES