പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫി, മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.


സംഘത്തെ കേന്ദ്രീകരിച്ച് കുറച്ചു നാളുകളായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

RELATED STORIES