നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ നേരിട്ട് വെളളമെടുത്ത് കുടിച്ചു: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍

കഠിനമായ വയറുവേദനയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വയറ്റിലെ അണുബാധയ്ക്ക് ചികിത്സയിലാണ് അദ്ദേഹം.


സുല്‍ത്താന്‍പൂര്‍ ലോധിയിലെ കാളി ബെന്‍ പോഷക നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി നദിയില്‍ നിന്ന് നേരിട്ട് വെളളമെടുത്ത് കുടിച്ചതെന്ന് പറയുന്നു. നദി വൃത്തിയാക്കിയതിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി വെള്ളമെടുത്ത് കുടിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ മന്നിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അണുബാധയാണെന്നാണ് കണ്ടെത്തല്‍. ചികിത്സ തുടരുകയാണ്.

RELATED STORIES