വിലക്കയറ്റത്തിനിടെ ഇരുട്ടടിയായി പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുന്നു

റിപോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്താന്‍ ഇന്നു ചേര്‍ന്ന റിസര്‍വ് ബാങ്ക് ദ്വിമാസ അവലോകന യോഗത്തില്‍ തീരുമാനമായി. റിപോ നിരക്ക് 25 ബേസിസ് പോയിന്റ് യര്‍ത്തി 6.5% ആകുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ബോര്‍ഡിലെ ആറില്‍ നാലു പേരുടെ പിന്തുണയോടെയാണ് തീരുമാനം.

ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ എല്ലാം പലിശ നിരക്ക് ഉയരും. പ്രതിമാസ അടവിലും വര്‍ധനവുണ്ടാകും. നിക്ഷേപത്തിന്റെ പലിശ നിരക്കിലും വര്‍ധനവുണ്ടാകും. വിലക്കയറ്റം 4 ശതമാനത്തില്‍ തന്നെ തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

RELATED STORIES