യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റിൽ

കൊല്ലം കൈതക്കുഴി ഭാഗം പനവിള പുത്തൻവീട് സജി തോമസ് (43) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

യുവതിയുടെ പരാതിയിൽ സെൻട്രൽ സ്റ്റേഷൻ ഇൻസ് പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാർത്തോമാ സഭാംഗമായ ഇയാളെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയതാണ്. 2021-മുതൽ സസ്പെൻഷനിലുമായിരുന്നു. ഇതിനിടെയാണ് ഇയാൾ യുവതിയുമായി അടുത്തതും പീഡനം നടത്തിയതും.

ആത്മീയ കാര്യങ്ങൾ പറഞ്ഞ് യുവതിയുമായി പരിചയത്തിലായ പ്രതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ചു പല പ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി തുടർച്ചയായി പീഡിപ്പിച്ചു.

ഇതേത്തുടർന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

RELATED STORIES