4 കിലോ കഞ്ചാവുമായി സിപിഎം നേതാവും സഹായിയും അറസ്റ്റിൽ

ഇടുക്കി:   കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ് സിബി

ഇരുവരെയും ചിന്നാർ ചപ്പാത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ ഡൻസാഫ് ടീം മുരിക്കാശേരി പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് സിബിയും ഷിന്റോയും കുടുങ്ങിയത്.

ഇവരുടെ കയ്യിലിരുന്ന ബാഗിൽ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എൻഎസ് റോയി, എസ്‌ഐ സിടി ജിജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES