കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് രമേശ് ചെന്നിത്തല

ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം. കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ. വന്ദന ദാസിൻ്റെ ദാരുണ കൊലപാതകമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു.  സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേട്ട്കേഴ് വിയില്ലാത്ത സംഭവങ്ങളാണ് പോലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു

റിമാന്റ് പ്രതിയെ വിലങ്ങ്  വെക്കാതെ കൊണ്ടുപോയത് വീഴ്ച തന്നെയാണ്.  പ്രതിയുടെ അക്രമ സ്വഭാവം മനസ്സിലായിട്ടും പോലീസ് മുൻകരുതൽ എടുക്കാത്തതാണ് ഒരു വിലപ്പെട്ട ജീവന്‍ പൊലിയാന്‍ കാരണം. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഇതിനിടയിൽ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്.  അക്രമം  തടയുന്നതിൽ എക്സ്പ്പീരിയൻസ് ഇല്ലായിരുന്നു വെന്നാണു മന്ത്രി പറഞ്ഞു.

വീഴ്ച സമ്മതിക്കുന്നതായിരുന്നു മര്യാദ.  ദാരുണമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവന. ജനങ്ങളുടെ വീഴ്ച ക്യാമറ വെച്ച് സ്വകാര്യ കമ്പനികൾ അടക്കമുള്ളവരുടെ കീശ വീർപ്പിക്കാൻ വ്യഗ്രത കാട്ടുന്ന സർക്കാർ സ്വന്തം വീഴ്ച കാണുന്നില്ല. ഇത് കാരണം വിലപ്പെട്ട ജീവനുകളാണ്  നഷ്ടപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

RELATED STORIES