ഡോ. വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ് ഐ ആർ

ഡോ. വന്ദനയുടെ കൊലപാതകംവന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ് ഐ ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി.

ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു. ഒബ്സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും,തലയിലും തുരുതുരാ കുത്തി പരിക്കേൽപ്പിച്ചു. വന്ദന അവശയായി നിലത്തു വീണപ്പോൾ നിലത്തിട്ടു കുത്തിയെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.

RELATED STORIES