അമിത വേഗവും അശ്രദ്ധയും റോഡ് പരിചയമില്ലായ്മയും മൂലം മലയോര ഹൈവേയില്‍ വാഹനാപകടം പതിവായി

കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയിലാണ് അപകടങ്ങള്‍ കൂടുന്നത്.ഒരാഴ്ചക്കുള്ളില്‍ ഈ ഹൈവേയില്‍ നാല് അപകടങ്ങളുണ്ടായിരുന്നു .

കുട്ടിക്കാനം- പുളിയന്‍മല മലയോര ഹൈവേയുടെ കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതില്‍ ഏലപ്പാറയ്ക്കും ചപ്പാത്തിനും ഇടയിലാണ് കൂടുതലായും അപകടമുണ്ടാകുന്നത്. കൊടും വളവും തിരിവുമുള്ള മലയോര ഹൈവേയില്‍ അപകടങ്ങള്‍ പതിയിരിക്കുകയാണ് . മുന്നറിയിപ്പ് സൂചകങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ ഹംബ് ഉള്‍പ്പടെയുള്ള മറ്റു സംവിധാനങ്ങള്‍ ഒന്നുമില്ല.

RELATED STORIES