ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള
അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി
ഹൈക്കൊടതി. അപകീർത്തികരമായ വാർത്തകൾ
പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ കോടതി നിർദ്ദേശം. ലുലു ഗ്രൂപ്പിനും ചെയർമാൻ
എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും
വാർത്തകളും പിൻവലിക്കാൻ സാജൻ സ്കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
സാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു. ഫലപ്രദമായ ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് മൗലിക
അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ
വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം
അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻ്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ
ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും
കോടതി നിരീക്ഷിച്ചു.
തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും
സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ
പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി
പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി
പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കൊടതിയുടെ സുപ്രധാനമായ ഉത്തരവ്.ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ
അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ സാജൻ സ്കറിയാക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി
ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി
തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ
നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദ്ദേശം നൽകി.കേസ് ഇനി പരിഗണിക്കുന്നതുവരെ
യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ
പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സാജൻ സ്കറിയയെ
ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു
ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ സാജൻ സ്കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന്
യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ
റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ
നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്
ജസ്റ്റിസ് ചന്ദ്രധാരി സിംഗ് സാജൻ സ്കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ്
പുറപ്പെടുവിച്ചത്.
RELATED STORIES
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി - കോഴിക്കോട് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ 21കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയും അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനുമായ അനുവിന്ദിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുവിന്ദ്. മിഡ്ടേം
പാസ്റ്റർ ബ്ലസ്സൻ ജോയിയുടെ മാതാവ് നിര്യാതയായി - അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, മലയാളം ഡിസ്ട്രിക്റ്റ് കുണ്ടറ സെക്ഷനിലെ കരിപ്പുറം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ ജോയിയുടെ സഹധർമ്മിണിയും, കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസ്സൻ
ബെൻസൻ തോമസ് (53) നിര്യാതനായി - കിഴക്കേ പനയ്ക്കൽ വീട്ടിൽ ബെൻസൻ തോമസ് നിര്യാതനായി. സംസ്കാരം 25/08/2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകർക്ക് ശേഷം കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് ഓർ ആഡോക്സ് പള്ളിയുടെ
കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ - ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ അവയ്ക്കായി ഒരൊറ്റ മെട്രോ റെയിൽ കമ്പനി മതിയെന്നത് മാത്രമാണ് കേന്ദ്രത്തിന്റെ മാർഗനിർദേശമെന്ന് കെഎംആർഎൽ വിശദീകരിച്ചു. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിഷയം അവിടെത്തന്നെ അവസാനിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ യാത്ര - അമിത ടിക്കറ്റ് നിരക്കിന് പരിഹാരമായി കൊണ്ടുവരുന്ന ഈ പദ്ധതിയിൽ 10,000 രൂപയാണ് ശരാശരി ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് 200 കിലോ ലഗേജ് വരെ സൗജന്യമായി കൊണ്ടുപോകാം. 3-4 ദിവസത്തെ യാത്രാസമയമുള്ള കപ്പലിൽ ഭക്ഷണവും വിനോദ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ പ്രവാസികൾക്ക് നാട്ടിലെത്താനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഈ സർവീസ് സഹായകമാകും.
കോഴഞ്ചേരി പുതുപ്പറമ്പിൽ ശോശാമ്മ ജോർജ് (81) നിര്യാതയായി - മക്കൾ: ജെസി, ഡെയ്സി, ജോൺസൺ, വിൽസി, വിൽസൺ മരുമക്കൾ: ജേക്കബ് എബ്രഹാം (ജെസ്സ്), അനു ജേക്കബ്, ഷൈനി ജോൺസൺ, ലിജി വിൽസൺ. കൊച്ചുമക്കൾ: ജെറിൻ, ബെറ്റ്സി, ജെസിൻ, ബ്ലെസി, അലൻ, ജോഷിൻ, ജീവൻ, ആൽവിൻ .
ദുഃഖിതരായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു.
സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുന്നു - വീടു വക്കുവാനുള്ള പണം പൂർണ്ണമായി ലഭിച്ചിട്ട് അല്ല ഈ ഉദ്യേമത്തിലേക്ക് ചുവടു വച്ചത് എന്ന് അറിയിക്കട്ടെ. ഞങ്ങൾക്കുറപ്പുണ്ട് നല്ലവരായ എല്ലാ നാട്ടുക്കാരുടെയും ചെറുതും വലുതുമായ സഹായവും സഹകരണവും ഉണ്ടാകും. നമ്മൾ ഒരുമിച്ചു നിന്ന് ഈ കുടുംബത്തിന് കൈതാങ്ങാകുമെന്നും ഉറപ്പായും വിശ്വാസമുണ്ട്.
കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു - ഓണക്കാലത്ത് പൊതുവിപണിയിൽ ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവും ഗുണനിലവാരവും ഉറപ്പാക്കാനും വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനുമായി കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു
ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ബാംഗ്ലൂർ വാർഷിക സമ്മേളനം - കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ബാംഗ്ലൂരിലെ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രസിഡൻ്റ് ചാക്കോ കെ. തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ഈ യോഗത്തിൽ ലാൻസൺ പി. മത്തായി അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോസഫ് ജോൺ, മറ്റ് പ്രവർത്തകരായ ജോമോൻ ജോൺ, മനീഷ് ഡേവിഡ്, ജോസ് മാത്യൂ, ജോസ് വലിയ കാലായിൽ, ഡ്രവിഡ് എബ്രഹാം, ബെൻസൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘാടകർക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശി ആശിഷ് - പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു. ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ അഭിപ്രായങ്ങളും നാടിന്റെ വികസന ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിലെത്തിക്കാൻ സജീവമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ ഭരണസംവിധാനത്തിലേക്ക്
പി.ജെ. ഉമ്മൻ നിര്യാതനായി
- പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ് പൂവക്കാലയുടെയും ജേഷ്ഠ സഹോദരൻ ശ്രീ പി ജെ ഉമ്മൻ (ജോയിച്ചായൻ, 81 വയസ്സ്) മഹാരാഷ്ട്രയിലെ മകന്റെ ഭവനത്തിൽ വച്ച് ഓഗസ്റ്റ് 16 ഞാറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ്
പി.സി. എബ്രഹാം (മോനി 64) നിര്യാതനായി - ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. പാസ്റ്റർ പി.സി. ജേക്കബ്, പാസ്റ്റർ പി.സി. വർഗ്ഗീസ്, പാസ്റ്റർ പി.സി. ചാണ്ടി തുടങ്ങിയവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ.
UDF അധികാരത്തിലെത്തിയതോടെ സർക്കാർ ആശുപത്രികൾ തകർന്നു’ : പി. എ. മുഹമ്മദ് റിയാസ് - ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായക വിഷയങ്ങളിൽ തന്നോട് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും റിയാസ് ആരോപിച്ചു. ആശുപത്രി കുത്തകകളെ സഹായിക്കുന്നതിനായാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
നടൻ ദേവൻ ബിജെപി വിട്ടു ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും, പ്രാഥമിക അംഗത്വവും രാജിവെച്ചു - തന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ലെന്ന് ദേവൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിൻറെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ലെന്നും ദേവൻ പറഞ്ഞു. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
2021ലാണ് ബിജെപിയിൽ
മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം - ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനും ഉൾപ്പെടെ പലതവണ അജീഷ് പണം ആവശ്യപ്പെട്ടു. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പണം നൽകാതിരുന്നത് അജീഷിന് മാതാപിതാക്കളോടുള്ള വൈരാഗ്യത്തിന് കാരണമായി. ഇതും കൊലപാതകത്തിലേക്ക്