രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന ശീലമുണ്ടോ? : എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി വെച്ചോളൂ : ഈ ശീലം അത്ര നല്ലതല്ല
Reporter: News Desk 19-Oct-20231,626
ചാര്‍ജ് ചെയ്ത് വയ്ക്കുന്ന സമയം ലാഭിക്കാനും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്നവരും ഒടുവില്‍ തിരഞ്ഞെടുക്കുന്ന വഴിയാണ് രാത്രിയിലെ ചാര്‍ജിങ്. രാവിലെയാകുമ്പോഴേക്കും ചാര്‍ജ് മുഴുവനാകുമല്ലോ എന്ന് ചിന്തിച്ച് ചാര്‍ജിലിടാന്‍ വരട്ടേ.. ഇത് അത്ര നല്ല ശീലമല്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ രാത്രിമുഴുവന്‍ ഫോണ്‍ ചാര്‍ജിലിടുന്നത് വഴി ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആവേണ്ടതിന്റെ നാലിരട്ടി വൈദ്യുതി ഫോണിലേക്കെത്തുന്നുവെന്നാണ് അര്‍ഥം. കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഫോണ്‍ ചാര്‍ജില്‍ ഇരിക്കാറുണ്ട്. ഇത് ഫോണിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
ലിഥിയം അയേണ്‍ ബാറ്ററികളാണ് നമ്മുടെ സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിക്കുന്നത്. രാത്രിമുഴുവന്‍ ചാര്‍ജു ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകളുടെ ചാര്‍ജിങ് പാറ്റേണ്‍ തകിടം മറിയാനും ഫോണ്‍ ചൂടാവുന്നത് വര്‍ധിക്കാനും കാരണമാവും. ഇതെല്ലാം ബാറ്ററിയുടെ ദീര്‍ഘായുസിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.
ഫോണ്‍ നിങ്ങള്‍ ഉപയോഗിക്കാത്തപ്പോഴും പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്. ഫോണ്‍ പൂര്‍ണമായും ചാര്‍ജായി കഴിഞ്ഞാല്‍ ചാര്‍ജിങ് ഓഫാവുമെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വഴി ചാര്‍ജ് കുറയും. അങ്ങനെ ചാര്‍ജ് 99 ശതമാനത്തിലേക്കെത്തിയാല്‍ പല സ്മാര്‍ട്ട്ഫോണുകളും വീണ്ടും ചാര്‍ജു ചെയ്തു തുടങ്ങും. ഇത് രാത്രിയില്‍ പലകുറി ആവര്‍ത്തിക്കുന്നതോടെ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
കൂടാതെ ഫോണിലെ ചാര്‍ജ് തീരുന്നതു വരെ കാത്തു നില്‍ക്കുന്നതും ബാറ്ററിക്ക് ഗുണമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജു ചെയ്തു തുടങ്ങുമ്പോള്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ ചൂടാവുമെന്നതാണ് വെല്ലുവിളി.