ബെഡ്ഷീറ്റ് ഒരാഴ്ച കൂടുമ്പോൾ മാറ്റേണ്ടത് നിർബന്ധം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

രാത്രിയോ പകലോ നമ്മൾ വിശ്രമിക്കാൻ ഏറിയ സമയവും ചിലവഴിക്കുന്ന ഇടമാണ് കിടക്ക. ദിവസവും ആറ് മുതൽ 10 മണിക്കൂർ വരെയാണ് കിടക്കയിൽ ചിലവഴിക്കുന്നത്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങൾ ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.

ഇത് ന്യുമോണിയ, ഗൊണേറിയ (ലൈംഗികമായി പകരുന്ന അണുബാധകൾ) ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയർത്തുന്നു. ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്‌ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ‌

അഴുക്കുപിടിച്ച ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകൾ തങ്ങിനിൽക്കുന്നതായി മൈക്രോസ്കോപ്പ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.

കിടക്കവിരി വൃത്തിയാക്കാതെ ഉപയോ​ഗിച്ചാൽ ചർമ്മരോ​ഗങ്ങളും ശ്വസന സംബന്ധമായ രോ​ഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കിടക്കവിരിയിൽ കറകൾ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവ അലക്കുന്നതിന് മുൻപ് കറ കളയുന്നതിനുള്ള ഏതെങ്കിലും ഉത്പന്നം ആദ്യം ഉപയോ​ഗിക്കണം. ഇതിന് ശേഷം മാത്രം കിടക്കവിരി കഴുകുന്നതാണ് നല്ലത്.

രക്തം, കാപ്പി, വൈൻ തുടങ്ങിയ കടുത്ത കറകളാണ് ഇവയിൽ പറ്റിയതെങ്കിൽ രാത്രി മുഴുവൻ സ്റ്റെയ്ൻ റിമൂവറിൽ ഇട്ടുവച്ചശേഷം മാത്രം പിറ്റേദിവസം വാഷിങ് മെഷീനിൽ കഴുകുക. തുണികൾ ഡ്രയറിലേക്ക് മാറ്റുന്നതിന് മുൻപ് കറകൾ പൂർണമായും പോയോ എന്ന് ഉറപ്പാക്കണം. കടുത്ത കറകൾ നീക്കം ചെയ്യാൻ ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് ​ഗുണം ചെയ്യും.

എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്‌ചയിലും ബെഡ് ഷീറ്റ് നിർബന്ധമായും കഴുകണം. നമ്മുടെ ശരീരത്തിൽ പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.

RELATED STORIES